Mon. Dec 23rd, 2024
ന്യൂദല്‍ഹി:

കര്‍ഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളില്‍ ബിജെപിയെ വിലക്കി ഹരിയാനയിലെ ധാദന്‍ ഖാപ്പ്.കല്യാണം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബിജെപിക്കാരേയോ ജെജെപിക്കാരേയോ ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനം.

കര്‍ഷക പ്രക്ഷോഭം തുടരുന്നതുവരെയും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നതുവരെയും 306 ഗ്രാമങ്ങളില്‍ നിന്നുള്ള ആരും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പരിപാടികളില്‍ ബിജെപി ജെജെപി നേതാക്കളെ ക്ഷണിക്കില്ലെന്ന് തീരുമാനിച്ചതായി ധാദന്‍ ഖാപ്പ് നേതാവ് ആസാദ് പാല്‍വാ പറഞ്ഞു

By Divya