Thu. Apr 3rd, 2025
മോസ്‌കോ:

അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു നടന്ന പുതിയ പ്രതിഷേധത്തെ തുടര്‍ന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്ത് റഷ്യന്‍ സര്‍ക്കാര്‍. 500 പേരെ കൂടി റഷ്യന്‍ പൊലീസ് തടവിലാക്കിയിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. നേരത്തെ മൂവായിരിത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു.

സ്വാതന്ത്ര്യം, പുടിന്‍ കള്ളനാണ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു സമരക്കാര്‍ തെരുവിലിറങ്ങിയത്. -40 ഡിഗ്രി സെല്‍ഷ്യസ് ഉള്ള റഷ്യയിലെ പ്രദേശങ്ങളില്‍ പോലും ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

By Divya