കൊച്ചി:
വിവിധ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിച്ച് സർവിസ് ആരംഭിക്കുന്ന ജലമെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ചെലവഴിച്ചത് 145.22 കോടി രൂപ. നഗരത്തിലെ ജലഗതാഗത സംവിധാനത്തിന് മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതിക്ക് ആകെ 747 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ബോട്ട്, ബോട്ട് ടെർമിനലുകൾ എന്നിവയുടെ നിർമാണം, സ്ഥലമെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പ്രധാനമായും തുക ചെലവിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന 19 ബോട്ട് ടെർമിനലുകളുടെ നിർമാണത്തിന് 15.44 കോടിയാണ് മുടക്കുന്നത്. രണ്ടാം ഘട്ടത്തിൽ വരുന്ന 20 ബോട്ടുജെട്ടികൾക്കായി 16.16 കോടിയുമാണ് ചെലവ്. ജർമൻ ധനകാര്യ സ്ഥാപനമായ കെഎഫ്ഡബ്ല്യുവിൽനിന്ന് 579.71 കോടി ധനസഹാത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്