Mon. Dec 23rd, 2024
കോഴിക്കോട്:

എകെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതിന് തടയിടാന്‍ എന്‍സിപിയിലെ എതിര്‍ചേരി നീക്കം സജീവമാക്കി.സ്വന്തം തട്ടകമായ കോഴിക്കോട് ജില്ലയില്‍ നിന്ന് തന്നെ ശശീന്ദ്രനെതിരെ പടയൊരുക്കം ഉയര്‍ത്തി അദ്ദേഹം മത്സരിക്കുന്നതിന് തടയിടാനാണ് എന്‍സിപിയിലെ ഒരു വിഭാഗത്തിന്‍റെ നീക്കം.
പാല സീറ്റിനെ ചൊല്ലി ഇടതു മുന്നണിയിൽ തർക്കം തുടരുന്നതിനിടെയാണ് കോഴിക്കോട് ശശീന്ദ്രനെതിരെ പടയൊരുക്കം.
എലത്തൂരില്‍ ശശീന്ദ്രന് പകരം മറ്റൊരാള്‍ക്ക് അവസരം നല്‍കണമെന്നാണ് എതിര്‍ ചേരി മുന്നോട്ട് വെക്കുന്ന ആവശ്യം. ജില്ലയിൽ എൻസിപിയുടെ സിറ്റിങ്ങ് സീറ്റ് എലത്തൂരാണ്. ഒരു തവണ എ കെ ശശീന്ദ്രൻ ജയിച്ച മണ്ഡലമാണിത്. എലത്തൂരിൽ ഉൾപ്പെടെ ഏഴ് തവണ മത്സരിക്കാൻ അവസരം കിട്ടിയ
എകെ ശശീന്ദ്രന്‍ അഞ്ച് തവണ ജയിച്ചു. രണ്ട് തവണ മന്ത്രിയുമായി. അതിനാല്‍ ഇത്തവണ യുവാക്കൾക്കോ പുതുമുഖങ്ങൾക്കോ അവസരം നൽകണമെന്ന വാദം ഉയര്‍ത്തിയാണ് മത്സരിക്കാനുള്ള ശശീന്ദ്രന്‍റെ നീക്കത്തിന് എതിര്‍ വിഭാഗം തടയിടുന്നത്

By Divya