മസ്കത്ത്:
പുതിയ കൊവിഡ് രോഗികളുടെയും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെയും എണ്ണം ഉയർന്നതോടെ കർശന നടപടികളുമായി അധികൃതർ. കൊവിഡ് മുൻകരുതലുകൾ സംബന്ധിച്ച സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് 1500 റിയാൽ വരെ പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. എല്ലാവിധത്തിലുമുള്ള സാമൂഹിക പപപരിപാടികൾക്കുള്ള വിലക്ക് കഴിഞ്ഞ ദിവസം മുതൽ നിലവിൽവന്നു. ഒരുതരത്തിലുള്ള ഒത്തുചേരലുകളും പാടില്ല. വിവാഹ, മരണാനന്തര ചടങ്ങുകൾക്കും വിലക്ക് ബാധകമാണ്. ആരാധനാലയങ്ങളിലോ, താമസതാമസയിടങ്ങളിലോ ഒത്തുചേർന്നാലും നടപടികളുണ്ടാവും.