Sun. Dec 22nd, 2024
ന്യൂദല്‍ഹി:

ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ച ശശി തരൂര്‍ എം പി, മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹ കേസുമായി കര്‍ണാടകയും. ഇവര്‍ക്കെതിരെ കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനമാണ് കര്‍ണാടക.നേരത്തെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളും കേസെടുത്തിരുന്നു.
സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ഇവര്‍ക്കെതിരെ ബെംഗളൂരുവിലെ പരപ്പന അഗ്രാഹാര ജയിലില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.ഇവരുടെ ട്വീറ്റുകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതാണ് എന്നാരോപിച്ചാണ് രാകേഷ് ബി എസ് എന്നയാള്‍ പരാതി നല്‍കിയിരിക്കുന്നത്.

By Divya