ദില്ലി:
ശമ്പളത്തിന് ആനുപാതികമായി പ്രൊവിഡന്റ് ഫണ്ട് പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു. കേരള ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും കേന്ദ്ര തൊഴിൽ മന്ത്രാലയവും നൽകിയ ഹർജിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രസ്തുത ഹർജികളിൽ അടുത്ത മാസം 25 ന് കോടതി പ്രാഥമിക വാദം കേൾക്കും.
എന്നാൽ, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധിയെ തുടർന്ന് ഉയർന്ന പെൻഷൻ പ്രതീക്ഷിച്ചവർക്ക് ഇനി ഹർജികൾ തീരുമാനമാകും വരെ കാത്തിരിക്കേണ്ടി വരും.