Sun. Dec 22nd, 2024
compulsory confession in orthodox church supreme court issues notice to governments
ദില്ലി:

ശരീരത്തിൽ കയറിപ്പിടിച്ചാലും പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. അഡ്വ ജനറല്‍ അശുതോഷ് കുംഭകോണി അപ്പീല്‍ ഇന്ന് ഫയല്‍ ചെയ്യും.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ തുടർച്ചയായി വിവാദ ഉത്തരവുകളാണ് ബോംബെ
ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാല പുറപ്പെടുവിച്ചത്.

നിലവിൽ ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ചിലെ അഡീഷണൽ ജഡ്ജാണ്പുഷ്പ ഗണേധിവാല. രണ്ട് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ സ്ഥിരം ജഡ്ജാക്കാനുള്ള ശുപാർശ കൊളീജിയം നൽകിയിരുന്നു.എന്നാൽ പ്രതികളെ ന്യായീകരിക്കാൻ വിചിത്ര വാദങ്ങളുയർത്തി വിവാദങ്ങളിൽ നിറഞ്ഞതോടെ ശുപാർശ പിൻവലിക്കാൻ കൊളീജിയം തീരുമാനിച്ചിരിക്കുകയാണ്.

By Divya