Fri. Jul 18th, 2025
തിരുവനന്തപുരം:

ബിജെപി നേതാവ് ശോഭാസുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കേന്ദ്രനേതൃത്വം. ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിക്കാമെന്ന് ബിജെപി കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനുമായും ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗുമായും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നിര്‍ദ്ദേശ പ്രകാരം ശോഭ സുരേന്ദ്രന്‍ ചര്‍ച്ച നടത്തി. സംസ്ഥാന നേതൃത്വത്തില്‍ തഴയപ്പെട്ടവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുമെന്ന ഉറപ്പ് നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

By Divya