Wed. Jan 22nd, 2025
ന്യൂഡൽഹി:

പാതി സീസൺ കൊവിഡ്​ കൊണ്ടുപോയ 2020- 21ൽ ഇനി രഞ്​ജി ട്രോഫി നടത്തേണ്ടതില്ലെന്ന്​ തീരുമാനം. പകരം 50 ഓവർ വിജയ്​ ഹസാരെ​ ട്രോഫിയും വനിതകൾക്കായി ഏകദിന ടൂർണമെൻറും നടത്തും. ഇതുസംബന്ധിച്ച്​ എല്ലാ സംസ്​ഥാന സമിതികൾക്കും ബിസിസിഐ കത്തയച്ചു.

കൊവിഡ്​ മഹാമാരി പരിഗണിച്ച്​ രഞ്​ജി ട്രോഫി മത്സരങ്ങൾ വേണ്ടെന്നുവെച്ചെങ്കിലും അതത്​ ടീമുകൾക്കായി പാഡുകെട്ടിയ ഇനത്തിൽ താരങ്ങൾക്ക്​ ലഭിക്കേണ്ട പ്രതിഫലം ബിസിസിഐ നൽകും. ശരാശരി പ്രതിദിനം 45,000 രുപ തോതിലാണ്​ നൽകുക.

By Divya