30 C
Kochi
Thursday, August 6, 2020
Home Tags BCCI

Tag: BCCI

ഐപിഎൽ സെപ്റ്റംബർ 19ന് ആരംഭിക്കും

അബുദാബി:ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങുമെന്ന് റിപ്പോർട്ട്. ഫൈനല്‍ നവംബര്‍ എട്ടിനായിരിക്കും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.  അടുത്ത ആഴ്ച ചേരുന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തിൽ മത്സരക്രമവും തീയതികളും സംബന്ധിച്ച് അന്തിമ തീരുമാനം...

ഐപിഎല്‍ പൂര്‍ണ രൂപത്തില്‍ തന്നെ നടത്തും

മുംബൈ: 60 മത്സരങ്ങളുമായി പൂര്‍ണ രൂപത്തില്‍ തന്നെ ഐ.പി.എല്‍ നടത്താനാണ് നിലവിലെ തീരുമാനമെന്ന്  ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ഈ വിഷയം ഐ.പി.എല്‍ ഭരണ സമിതി 10 ദിവസത്തിനുള്ളില്‍ തന്നെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. യുഎഇ വേദിയാകാൻ സാധ്യതയുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഓസ്‌ട്രേലിയൻ പര്യടനത്തിന് മുൻപ് ഇന്ത്യൻ താരങ്ങൾ ക്വാറന്റൈനിൽ കഴിയണം 

ന്യൂഡൽഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ.  ക്വാറന്റൈന്‍ കാലാവധി ഒരാഴ്ചയായി കുറയ്ക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യം പരിഗണിക്കാനാവില്ലെന്നും  നേരത്തെ തീരുമാനിച്ചത് പോലെ രണ്ടാഴ്ച ഇന്ത്യന്‍ താരങ്ങള്‍ ക്വാറന്റൈനില്‍ കഴിയണമെന്നും  ക്രിക്കറ്റ് ഓസ്ട്രേലിയ...

ജനറല്‍ മാനേജര്‍ സാബാ കരീമിന്‍റെ രാജി ആവശ്യപ്പെട്ട് ബിസിസി

മുംബൈ:ബിസിസിഐ ജനറല്‍ മാനേജറും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറുമായ സാബാ കരീമിനോട് രാജി ആവശ്യപ്പെട്ട് ബിസിസിഐ.  ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് സാബാ കരീമിന്‍റെ പദ്ധതികളിലുണ്ടായ അതൃപ്തിയാണ് രാജി ആവശ്യപ്പെടാൻ കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  സാബാ കരീം 2017 മുതല്‍ ബിസിസിഐ ക്രിക്കറ്റ്...

വിവോയുമായുള്ള ഐപിഎല്‍ കരാര്‍ റദ്ദാക്കില്ലെന്ന് ബിസിസിഐ 

മുംബൈ: ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ചൈനീസ് കമ്പനിയായ വിവോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കി ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്. രണ്ടായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി ഒമ്പത് കോടി രൂപയാണ് വിവോയുടെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ്. ഈ പണത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് ആഭ്യന്തരക്രിക്കറ്റിന്റെ വികസനത്തിന് വേണ്ടിയാണെന്നും കരാറിൽ...

ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റും വേണം; അനുകൂല നിലപാടില്ലെങ്കില്‍ നിയമനടപടിയെന്ന് കെസിഎ

കൊച്ചി:കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫുട്ബോളിനൊപ്പം ക്രിക്കറ്റും കൂടി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ട് ജിസിഡിഎക്ക് ഈയാഴ്ച തന്നെ കത്ത് നല്‍കും. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ നിയമനടപടിക്ക് നീങ്ങാനാണ് കെസിഎയുടെ തീരുമാനം. സ്റ്റേഡിയത്തിന്‍റെ കാര്യത്തില്‍ ജിസിഡിഎയുമായി 30 വര്‍ഷത്തെ കരാറുണ്ട് കെസിഎയ്ക്ക്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍...

ടി 20 മാറ്റിവെക്കാൻ ആലോചന; ഐപിഎല്ലിന് കളമൊരുങ്ങുന്നു

ദുബായ്‌: ഈ വർഷം ക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവച്ചേക്കുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഐസിസി യോഗം നാളെ ചേരാനിരിക്കെയാണ് പുതിയ റിപ്പോർട്ടുകൾ പുരതെക്കുവന്നിരിക്കുന്നത്. ലോകകപ്പ് മാറ്റിവെക്കുമെന്നത് ഉറപ്പാണെന്നും എപ്പോഴത്തേക്ക് നടത്താനാവുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.2021 ഒക്ടോബറില്‍ ഇന്ത്യയില്‍ ഒരു ട്വന്റി20...

ലോകകപ്പ് നീട്ടിവെയ്ക്കാൻ സമ്മർദ്ദം ചെലുത്തില്ല: ബിസിസിഐ

മുംബൈ: കൊവിഡിനെ തുടർന്ന് മാറ്റിവെച്ച ഐപിഎല്‍ നടത്താനായി ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നീട്ടിവെയ്ക്കാൻ ഒരിക്കലും ഐസിസിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചാല്‍ ഐപിഎല്‍ നടത്താമെന്ന നിര്‍ദേശമുയര്‍ന്ന  സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ മറുപടി.ലോകകപ്പ് നടത്താനാകുമെന്ന് ഓസീസ് ക്രിക്കറ്റ് ബോർഡിന് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക് അതുമായി മുന്നോട്ടുപോകാമെന്നും കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്തണോ മുന്‍നിശ്ചയപ്രകാരം ടൂര്‍ണമെന്റുമായി...

ബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്ക് എതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി 

കൊൽക്കത്തബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോവിഡ്-19 പശ്ചാത്തലത്തില്‍ ബിസിസിഐ ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ചെടുത്ത തീരുമാനത്തില്‍ ആണ് മമതാ ബാനര്‍ജി അതൃപ്‌തി അറിയിച്ചത്.ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സംസ്ഥാനത്ത് ഏറെ പ്രാധാന്യത്തോടെ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ച്‌ ഒരു കാര്യവും...

കൊറോണ ഭീതി; ബിസിസിഐ ആസ്ഥാനം അടച്ചു 

മുംബൈ:മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ബിസിസിഐ ആസ്ഥാനം അടച്ചു. ഓഫീസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഉചിതമെന്ന് ബിസിസിഐ അധികൃതര്‍ ജീവനക്കാരെ അറിയിച്ചു. കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ഐപിഎല്ലും ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും മാറ്റിവെച്ചതിന്...