Wed. Jan 22nd, 2025
അബുദാബി:

എമര്‍ജന്‍സി, പൊലീസ് വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് ആവര്‍ത്തിച്ച് അബുദാബി പൊലീസ്. പിടിയിലാകുന്നവര്‍ക്ക് 3,000 ദിര്‍ഹം പിഴ ചുമത്തും. ഇവരുടെ വാഹനങ്ങള്‍ 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും പൊലീസ് അറിയിച്ചു.
പിഴ ഈടാക്കുന്നതിന് പുറമെ ഇവരുടെ ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും ഈ കുറ്റത്തിന് ശിക്ഷയായി ലഭിക്കും. ആംബുലന്‍സുകള്‍, ഫയര്‍ ട്രക്കുകള്‍, പൊലീസ് പട്രോള്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് വഴി നല്‍കാതിരിക്കുന്നത് മൂലം അപകടങ്ങള്‍, തീപ്പിടുത്തം എന്നിവ ഉണ്ടാകുന്ന സ്ഥലങ്ങളിലേക്ക് എത്തിപ്പെടാന്‍ കാലതാമസം ഉണ്ടാക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

By Divya