Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് കൊവിഡ് വ്യാപന സാഹചര്യത്തിൽ കര്‍ശന ജാഗ്രത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശം നൽകി. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് മാൾ അടക്കം ഉള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കും. നാളെ മുതൽ ഫെബ്രുവരി 10 വരെ 25000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ വാ‍‍‍ർഡ് തല സമിതികൾ ഉണ്ടായിരുന്നു. അവ‍ർ ഫലപ്രദമായാണ് പ്രവർത്തിച്ചിരുന്നത്. രോ​ഗബാധിതരുമായും അവരുടെ ബന്ധുക്കളുമായും നിരന്തരം സമ്പ‍ർക്കം പുലർത്തിയിരുന്ന വാർഡ് തല സമിതി കൊവിഡ് വ്യാപനം തടയാൻ മുൻനിരയിൽ പ്രവൃത്തിച്ചു. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പിനെ തുട‍ർന്ന് വാർഡ് തല സമിതി നീർജീവമായിരുന്നു. ഇപ്പോൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് പൂർത്തിയായി പുതിയ ഭരണസമിതി വന്ന സാഹചര്യത്തിൽ വാർഡ് തല സമിതികൾ പുനരുജ്ജീവിപ്പിക്കും.

By Divya