Wed. Jan 22nd, 2025
മുംബൈ:

കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയായി അണ്ണാ ഹസാരെ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാരം പിൻവലിച്ചു.  സമരത്തിൽ നിന്ന് പിന്മാറിയതായി അണ്ണാ ഹസാരെ അറിയിച്ചു. ബിജെപി നേതാക്കൾ വന്ന് കണ്ടതിന് ശേഷമാണ് തീരുമാനം.
ദില്ലിയിൽ അനുമതി കിട്ടാത്തതിനാൽ മുംബൈ അഹമ്മദ് നഗറിൽ തന്നെ നിരാഹാരം ആരംഭിക്കാനായിരുന്നു അണ്ണാ ഹസാരെയുടെ തീരുമാനം.   നിരാഹാര സമരത്തിൽ നിന്ന് അണ്ണാ ഹസാരെ പിൻമാറണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ  അനുനയ നീക്കവുമായി അദ്ദേഹത്തെ കണ്ടിരുന്നു.  കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയും ദേവേന്ദ്ര ഫഡ് നാവിസും അണ്ണാ ഹസാരെയെ കണ്ട് ചർച്ച നടത്തുകയായിരുന്നു.

By Divya