Mon. Dec 23rd, 2024
വാഷിംഗ്ടണ്‍:

സൗദി അറേബ്യയ്ക്കും, യുഎഇക്കും ആയുധം വില്‍ക്കുന്ന തീരുമാനം പുനഃപരിശോധിക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയ ആയുധ വ്യാപാരം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ്‍ പറഞ്ഞു.
അമേരിക്കയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും അമേരിക്കയുടെ വിദേശനയത്തെ മുന്നോട്ട് നയിക്കുന്നതുമാണോ കരാര്‍ എന്നു പരിശോധിക്കുമെന്ന് ബുധനാഴ്ച നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ ബ്ലിങ്കണ്‍ കൂട്ടിച്ചേര്‍ത്തു.
യുഎഇ, സൗദി എന്നീ രാഷ്ട്രങ്ങളുമായി അമേരിക്ക ഏര്‍പ്പെട്ട കോടിക്കണക്കിന് ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് ബൈഡന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു

By Divya