Mon. Dec 23rd, 2024

രാജ്യത്തെ കര്‍ഷകര്‍ക്ക് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളുടെ ആപത്ത്
മനസിലായിട്ടില്ലെന്ന് വയനാട് എം പിയും കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവുമായ രാഹുല്‍ ഗാന്ധി. കാര്‍ഷിക
നിയമങ്ങളുടെ ആപത്ത് മനസിലാക്കിയാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരും തെരുവിലിറങ്ങുമെന്നും വയനാട് നടന്ന പരിപാടിക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം ഒന്നോ രണ്ടോ കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടോ മൂന്നോ കോർപറേറ്റുകൾക്ക് വേണ്ടി കർഷകരെ കൊള്ളയടിക്കാൻ പ്രധാനമന്ത്രി മോദി കോര്‍പ്പറേറ്റുകള്‍ക്ക് സഹായം ചെയ്യുകയാണെന്നും രാഹുൽഗാന്ധി ആരോപിച്ചു.

By Divya