Fri. Nov 21st, 2025
മലപ്പുറം:

മലപ്പുറം ജില്ലയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ക്കും മുന്‍പ് സിപിഐഎം നേതാവ് പി ജയരാജന്‍ ജില്ലയില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് എംഎസ്എഫ്. അഞ്ചുടി ഇസ്ഹാഖിന്റെ കൊലപാതകത്തിന് തലേ ദിവസം താനൂരിലും പാണ്ടിക്കാട് സമീര്‍ കൊലപാതകത്തിന് മുന്‍പ് മഞ്ചേരിയിലും ജയരാജന്റെ സാന്നിധ്യം ദുരൂഹത ഉളവാക്കുന്നുവെന്നും അതിനാല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയിലുണ്ടായ സംഘര്‍ഷത്തില്‍ ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീറിന് (26) കുത്തേറ്റത്. ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നോടെ മരണപ്പെട്ടു

By Divya