ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. കേരളവും, കേന്ദ്രവും ഒരുമിച്ച് ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. റോഡില്‍ അല്ല ജനഹൃദയങ്ങളില്‍ ഫ്ലക്സ് വയ്ക്കാന്‍ പറ്റണമെന്നും പൊതുമരാമത്ത് മന്ത്രി കോൺഗ്രസിനെ ഉന്നമിട്ട് പറഞ്ഞു.
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനവേദിയിലായിരുന്നു മന്ത്രിയുടെ വിമർശനം. ചടങ്ങിലേക്ക് എം പി കെ സി വേണുഗോപാലിനെ ക്ഷണിക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.
