മനാമ:
രാജ്യത്ത് ജനിതക മാറ്റം വന്ന കൊറോണ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കടുത്തനിയന്ത്രണങ്ങൾക്ക് ആഹ്വാനം ചെയ്ത് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. അഭൂതപൂർവമായ വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്നും മൂന്നാഴ്ച ശക്തമായ ജാഗ്രത പാലിച്ചാൽ മാത്രമേ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയൂവെന്ന് പ്രിൻസ് മൂന്നറിയിപ്പ് നൽകി.
പൗരന്മാരുടെയും താമസക്കാരുടെയും ജാഗ്രതയും അച്ചടക്കവും ഇതുവരെ കോവിഡ് പ്രതിരോധത്തിന് വലിയ മുതൽക്കൂട്ടായിരുന്നെന്നും തുടർന്നും സാമൂഹിക അകലവും മറ്റും കൃത്യമായി പാലിച്ച് മൂന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രതയോടൊപ്പം കോവിഡ് വാക്സിനേഷൻ രജിസ്റ്റർ ചെയ്ത് തങ്ങളെയും സുഹൃത്തുക്കളെയും കുടുംബങ്ങളെയും സംരക്ഷിക്കണമെന്നും അഭ്യർഥിച്ചു