Mon. Dec 23rd, 2024
ദുബായ്:

കുറ്റവാളികളുടെ മനസ്സിലിരിപ്പ് മാത്രമല്ല ‘തലയിലിരിപ്പും’ ചോർത്താനൊരുങ്ങി ദുബായ് പൊലീസ്. ചോദ്യം ചെയ്യലിൽ പതറാത്ത സമർഥരായ കുറ്റവാളികളുടെ തലച്ചോറിലെ തരംഗങ്ങൾ അപഗ്രഥിച്ചു വിലപ്പെട്ട സൂചനകൾ ലഭ്യമാക്കുന്ന ‘ബ്രെയിൻ ഫിംഗർപ്രിന്റ്’ സാങ്കേതികവിദ്യയാണിത്.  ഒരുവർഷത്തെ പരീക്ഷണഘട്ടം വൻവിജയമായതോടെ വ്യാപകമാക്കാനാണ് പദ്ധതി. ഇന്ത്യയിലടക്കം അന്വേഷണസംഘങ്ങൾ ഇതുപയോഗപ്പെടുത്തുന്നുണ്ട്.

കുറ്റവാളികളുടെ ശരീരഭാഷയും മനസ്സും വായിച്ചെടുക്കാവുന്ന ശാസ്ത്രീയ രീതികൾ നിലവിലുണ്ടെങ്കിലും ‘ബ്രെയിൻ ഫിംഗർപ്രിന്റ്’ വ്യാപകമായിട്ടില്ല. കിട്ടുന്ന വിവരങ്ങളുടെ കൃത്യത ഇതിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം തെളിവുകളുടെ ആധികാരികത കോടതിയാണ് നിശ്ചയിക്കുക.

By Divya