Sun. Feb 23rd, 2025
ഇസ്ലാമാബാദ്:

യുഎസ് മാധ്യമപ്രവര്‍ത്തകനായിരുന്ന ഡാനിയല്‍ പേളിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെയും പാകിസ്ഥാന്‍ സുപ്രീം കോടതി വെറുതെവിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അല്‍ ഖ്വയ്ദ ഭീകരന്‍ ഒമര്‍ ഷെയ്ഖിനെയും(അഹമ്മദ് ഒമര്‍ സഈദ് ഷെയ്ഖ്) കൂട്ടാളികളെയും വെറുതെവിട്ട വിധിക്കെതിരെ പേളിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവെച്ചത്.
മൂന്നംഗ ജഡ്ജിമാരില്‍ ഒരാള്‍ മാത്രമാണ് വിയോജിച്ചത്.  ബ്രിട്ടീഷ് പൗരനായ ഓമറിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ഏഴ് വര്‍ഷമായി കുറക്കുകയും കൂട്ടാളികളായ മൂന്ന് പേരെ കുറ്റവിമുക്തരാക്കി വെറുതെ വിടുകയും ചെയ്തു.

By Divya