Mon. Dec 23rd, 2024
യുഎഇ:

മുഴുവൻ രാജ്യനിവാസികൾക്കും വാക്സിൻ പ്രഖ്യാപിച്ച് യുഎഇ. ഇതോടെ എല്ലാവർക്കും വാക്സിനേഷൻ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായി യുഎഇ മാറി. രാജ്യത്ത് ഇന്ന് 3,601 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് പേർ കൊവിഡ് ബാധിച്ച് മരിച്ചു.

യുഎഇയുടെ ദേശീയ ദുരന്തനിവാരണ സമിതിയാണ് രാജ്യത്തെ മുഴുവൻ പൗരന്മാർക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത്. വാക്സിൻ എടുത്ത് കൊവിഡിന്‍റെ വ്യാപനത്തെ തടയാനാണ് യുഎഇയുടെ തീരുമാനം. വാക്സിൻ സ്വീകരിക്കുന്ന ഓരോരുത്തരും കൊവിഡ് പ്രതിരോധത്തിൽ പങ്കാളിയാവുകയാണെന്ന് ദേശീയ ദുരന്തനിവാരണ സമിതി ചൂണ്ടിക്കാട്ടി. നേരത്തേ ജനസംഖ്യയുടെ അമ്പത് ശതമാനം പേർക്ക് വാക്സിൻ നൽകുന്ന ദേശീയ വാക്സിൻ യഞ്ജമാണ് യുഎഇ പ്രഖ്യാപിച്ചിരുന്നത്.

By Divya