ഇറ്റലി:
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ പാളിച്ച നേരിട്ടുവെന്ന വിമർശനം ശക്തമാകുന്നതിനിടയിൽ ഇറ്റാലിയൻ പ്രധാന മന്ത്രി ഗിയുസെപ്പേ കോന്റെ സ്ഥാനമൊഴിയുന്നു. നിരവധി വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, കോന്റെ ഔദ്യോഗിക സ്ഥാനം ഒഴിയുവാനുള്ള അവസാനഘട്ട തീരുമാനത്തിലെത്തി എന്നാണ് റിപ്പോർട്ടുകൾ.
2018 മുതലുള്ള ഇറ്റലിയുടെ രണ്ട് കൂട്ടുമന്ത്രിസഭകളെ നയിച്ച പ്രധാനമന്ത്രിയാണ് ഗിയുസെപ്പേ കോന്റെ. ഔദ്യോഗിക സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സെർഗിയോ മറ്ററെല്ലയുമായി ഇദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.