Thu. Apr 3rd, 2025

18 സ്ത്രീകളെ കൊലപ്പെടുത്തിയ 45കാരന്‍ അറസ്റ്റില്‍. എം രാമുലു എന്നയാളാണ് അറസ്റ്റിലായത്. ഹൈദരാബാദില്‍ വെച്ചാണ് ടാസ്ക് ഫോഴ്സ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അടുത്ത കാലത്ത് നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ബോറാബന്ദ സ്വദേശിയായ കല്ലുവെട്ട് തൊഴിലാളിയാണ് രാമുലു. ആകെ 21 കേസുകള്‍ രാമുലുവിനെതിരെയുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. 50കാരിയായ വെങ്കടമ്മ, 35കാരിയായ ഒരു സ്ത്രീ എന്നിവരെയാണ് ഏറ്റവും ഒടുവിലായി ഇയാള്‍ കൊലപ്പെടുത്തിയത്.

By Divya