Mon. Dec 23rd, 2024

നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം എൽഡിഎഫും ആരംഭിച്ചു. മുന്നണി യോഗം കഴിഞ്ഞ ശേഷം സി പി എം, സി പി ഐ, കേരള കോൺഗ്രസ് എം നേതാക്കൾ പ്രാഥമിക ചർച്ചകൾ നടത്തി. എൽ ഡി എഫ് പര്യടനത്തിനിടയിൽ തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കാനും മുന്നണി തീരുമാനിച്ചു.

ഇന്ന് ചേർന്ന ഇടതുമുന്നണി യോഗം കഴിഞ്ഞ ശേഷം സിപിഎം-സിപിഐ, കേരള കോൺഗ്രസ് (എം) നേതാക്കൾ തമ്മിൽ സീറ്റ് വിഭജനത്തിന്‍റെ പ്രാഥമിക ചർച്ചകൾ നടത്തി. മത്സരിച്ച ചില സീറ്റുകൾ വിട്ട് നൽകാമെന്ന് സി പി ഐ അറിയിച്ചിട്ടുണ്ടെങ്കിലും പകരം സീറ്റുകൾ വേണമെന്നാവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രകടന പത്രിക തയ്യാറാക്കാൻ എല്ലാ ഘടക കക്ഷികളേയും ഉൾപ്പെടുത്തി ഉപസമിതിയേയും നിയോഗിച്ചു. ഏപ്രിൽ ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യമന്ത്രി മുന്നണി യോഗത്തിൽ പറഞ്ഞു. സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കണമെന്ന് കക്ഷി നേതാക്കൾ ആവശ്യപ്പെട്ടു. ജാഥയ്ക്കിടയിൽ തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ മുന്നണി തീരുമാനിച്ചു.

By Divya