Mon. Dec 23rd, 2024
മഡ്ഗാവ്:

ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും.
അറുപതാം മിനിറ്റില്‍ ലൂയിസ് മച്ചാഡോയുടെ ഗോളിലൂടെ മുന്നിലെത്തി നോര്‍ത്ത് ഈസ്റ്റിനെ റോയ് കൃഷ്ണയുടെ ഗോളിലൂടെ എടികെ മോഹന്‍ ബഗാന്‍ സമനില പിടിച്ചെങ്കിലും 81-ാം മിനിറ്റില്‍ ഗാലിഗോയുടെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ജയം ഉറപ്പാക്കി

By Divya