Fri. Apr 26th, 2024
കൊച്ചി:

അഴിമതി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് രംഗത്ത്. ഇബ്രാഹിം കുഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നാണ് വിജിലന്‍സ് നിലപാട്.
ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. തെരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കുമെന്ന പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് വിജിലന്‍സ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്

By Divya