Sat. Jan 18th, 2025
തൃശ്ശൂർ:

ലൈഫ് മിഷൻ വിവാദത്തിൽ സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്യാത്തത് സർക്കാരിന്
തിരിച്ചടിയില്ലെന്ന് മന്ത്രി എ സി മൊയ്തീൻ. സിബിഐ അന്വേഷണത്തിലെ മാനദണ്ഡങ്ങൾ നിയമപരമായി ചോദ്യം ചെയ്യുക മാത്രമാണ് സർക്കാർ ചെയ്തതെന്നാണ് മന്ത്രിയുടെ വിശദീകരണം.
വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണം കോടതിയുടെ പരിഗണനയിലാണെന്നും അതിനാലാണ് കരാറുകാർ പണി നിർത്തിയതെന്നും മൊയ്തീൻ വിശദീകരിച്ചു. ലൈഫ് വിവാദം തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ച ആയതാണെന്ന് പറഞ്ഞ മന്ത്രി കേന്ദ്ര ഏജൻസികളുടെ ഇടപെടലിൽ രാഷ്ട്രീയമുണ്ടെന്ന വാദം ആയുധമാക്കുന്നതിനെതിരെ കോൺഗ്രസ് ദേശീയ നേതൃത്വം എതിർക്കുമ്പോൾ കേരളത്തിലെ കോൺഗ്രസുകാർ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും മൊയ്തീൻ ചൂണ്ടിക്കാട്ടി.

By Divya