സൗദിയിലേക്ക് വിമാന സർവീസ് തുടങ്ങുന്നതിനായി ഇന്ത്യൻ അംബാസിഡറും സൗദി ആരോഗ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലായിരുന്നു ചർച്ച.
ഇതോടെ മാർച്ച് 31ന് മുന്നോടിയായി ഇന്ത്യയിലേക്ക് വിമാന സർവീസിന് സാധ്യതയേറി.ഇന്ത്യയടക്കം ചില രാജ്യങ്ങൾ സൗദിയുടെ യാത്രാ വിലക്ക് പട്ടികയിലുണ്ട്. ഇതു കാരണം ബാക്കി രാജ്യങ്ങളുമായി എയർ ബബിള്‍ കരാർ പ്രകാരം വിമാന സർവീസ് തുടങ്ങിയെങ്കിലും ഇന്ത്യ യാത്രാ വിലക്ക് പട്ടികയിൽ തുടർന്നു.
