Mon. Dec 23rd, 2024
ദുബായ്:

സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്. നിയമവിരുദ്ധമായ പോസ്റ്റുകൾക്കും കമന്‍റുകൾക്കും വലിയ തുക പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിയ സാഹചര്യത്തിലാണ് നടപടി.

സമൂഹ മാധ്യമ അക്കൗണ്ടുകൾ മുഖേനയുള്ള തെറ്റായ നീക്കങ്ങൾ ഗൗരവത്തിൽ കാണുമെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി. കുറ്റക്കാർക്ക് പത്ത് ലക്ഷം ദിർഹത്തോളം അഥവാ 2 കോടിയോളം രൂപ വരെ ഫൈനും തടവും ശിക്ഷയായി ലഭിക്കും. രണ്ടര ലക്ഷം ദിർഹം മുതലാണ് ഫൈൻ ചുമത്തുക. ഏഴു വർഷം വരെ തടവും ലഭിക്കും. മതപരമായ മുദ്രകൾ, ഇസ്‍ലാം മതവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ ദുരുപേയാഗം, ആചാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ എന്നിവ പോസ്റ്റ് ചെയ്താൽ ശിക്ഷ ലഭിക്കും. അപകീർത്തികരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുത്. അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ കൈമാറണമെന്നും ദുബൈ പൊലിസ് നിർദ്ദേശിച്ചു

By Divya