Mon. Dec 23rd, 2024

കർഷകർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് ട്രെയിൻ തടഞ്ഞ് ഉപരോധം. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന ട്രെയിനാണ് ഉപരോധിച്ചത്. കര്‍ഷകസമരത്തിന് പിന്തുണയുമായി രാജ്ഭവനിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്.
തളളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലിയും  നടത്തി. സോളിഡാരിറ്റി ഒാണ്‍ പെഡല്‍സ് എന്ന പേരിലായിരുന്നു സൈക്കിള്‍ റാലി. പാലക്കാട് കോട്ടയില്‍ നിന്ന് തുടങ്ങി നഗരത്തിലൂടെ ഇരുപതു കിലോമീറ്റര്‍ സഞ്ചരിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം പേര്‍ പങ്കെടുത്തു. പ്രണവ് ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു.

By Divya