ന്യൂഡൽഹി:
റിപബ്ലിക് ദിനപരേഡിൽ രാമക്ഷേത്രത്തിന്റെ നിശ്ചലദൃശ്യവുമായി ഉത്തർപ്രദേശ്. രാമക്ഷേത്രത്തിനൊപ്പം അയോധ്യ നഗരവും യു.പിയുടെ നിശ്ചലദൃശ്യത്തിലുണ്ട്. വാൽമീകി രാമായണം രചിക്കുന്നതാണ് നിശ്ചലദൃശ്യശ്യത്തിന്റെ തുടക്കത്തിൽ. മധ്യഭാഗത്ത് രാമക്ഷേത്രവും പിന്നീട് രാമായണത്തിലെ വിവിധ സന്ദർഭങ്ങളും ചിത്രീകരിച്ചു. നിശ്ചലദൃശ്യത്തിന്മധ്യഭാഗത്ത് അയോധ്യയിലെ ദീപോത്സവത്തിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ണ്ട്. മോദേരയിലെ സൂര്യക്ഷേത്രമാണ് ഗുജറാത്തിന്റെ നിശ്ചലദൃശ്യത്തിന്റ പ്രമേയം.