Sun. Dec 22nd, 2024
കുവൈത്ത്​ സിറ്റി:

ദുബൈ, തുർക്കി എന്നിവ ഇടത്താവളമാക്കി കുവൈത്തിലേക്ക്​ വരാൻ ആസൂത്രണം ചെയ്യുന്നവർക്ക്​ നിരാശ സമ്മാനിച്ച്​ വിമാന ടിക്കറ്റ്​ ക്ഷാമ വാർത്ത. ഫെബ്രുവരി 20 വരെ ടിക്കറ്റുകൾ ഒഴിവില്ലെന്നാണ്​ റിപ്പോർട്ടുകൾ.
കുവൈത്തിലേക്ക്​ ​പ്രതിദിനം സ്വീകരിക്കുന്ന വിമാന യാത്രക്കാരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തിയതാണ്​ ടിക്കറ്റ്​ ക്ഷാമത്തിന്​ കാരണം.
ഫെബ്രുവരി ആറുവരെയാണ്​ നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്​. അതുകഴിഞ്ഞുള്ള ദിവസങ്ങ​ളിലേക്ക്​ ഷെഡ്യൂൾ ചെയ്​ത വിമാനങ്ങളുടെ ടിക്കറ്റുകൾ വിറ്റുതീർന്നതായാണ്​ വിവരം.ഇനി കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തേണ്ടി വരും. അത്​ വരും ദിവസങ്ങളിലെ സാഹചര്യം അനുസരിച്ചാണ്​. നേരത്തെ ഷെഡ്യൂൾ ചെയ്​ത നിരവധി വിമാനങ്ങളാണ്​ വ്യോമയാന വകുപ്പി​ന്‍റെ തീരുമാനത്തെ തുടർന്ന്​ റദ്ദാക്കിയത്​. ഒാരോ രാജ്യത്തിനും ക്വാട്ട നിശ്ചയിക്കുക കൂടി ചെയ്​തതോടെ ക്ഷാമം പിന്നെയും കൂടി.

By Divya