Mon. Dec 23rd, 2024
ലണ്ടൻ:

ഇന്ത്യക്ക്​ റിപ്പബ്ലിക്​ ദിനാശംസകൾ നേർന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. മാനവരാശിയെ കൊവിഡ്​ മഹാമാരിയിൽ നിന്ന്​ മോചിപ്പിക്കാൻ ഇന്ത്യയും ബ്രിട്ടനും തോളോട്​ തോൾ ചേർന്ന്​ പ്രവർത്തിക്കുകയാണെന്ന്​ ബോറിസ്​ ജോൺസൺ പറഞ്ഞു. വിഡിയോ സന്ദേശത്തിൽ ഇന്ത്യക്ക്​ റിപ്പബ്ലിക്​ ദിനാശംസകൾ നേരുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ 71ാമത്​ റിപ്പബ്ലിക്​ ദിനത്തിൽ വിശിഷ്​ടാതിഥിയായി ബോറിസ്​ ജോൺസൺ ഡൽഹിയിൽ എത്തേണ്ടതായിരുന്നു. എന്നാൽ ബ്രിട്ടനിൽ കൊവിഡിന്‍റെ പുതിയ വകഭേദം പടർന്നു പിടിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന്​ യാത്ര റദ്ദാക്കുകയായിരുന്നു.

By Divya