ദില്ലി:
കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തെ അപലപിച്ച് സമരം നടത്തുന്ന സംഘടനകൾ. ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും ഇന്നു നടന്നുവെന്നും സമാധാനപരമായി നടന്ന സമരത്തെ അട്ടിമറിക്കാൻ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ പറഞ്ഞു.
അതേസമയം 72-ാം റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ച് ചരിത്രസംഭവമാണെന്നും ആയിരക്കണക്കിന് കർഷകരാണ് ട്രാക്ടറുകളിൽ ദില്ലിയിലേക്ക് മാർച്ച് ചെയ്തെന്നും സമരത്തിന് പൂർണപിന്തുണ നൽകിയ കർഷകരോട് നന്ദി പറയുന്നുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.