Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക്​ ദിനത്തിൽ ഡൽഹിയിൽ ട്രാക്​ടർ റാലിക്കൊരുങ്ങി കർഷകർ. ഡൽഹി അതിർത്തികളായ സിംഘു, ടിക്​രി, ഗാസിപൂർ അതിർത്തികളിൽനിന്നാണ്​ റാലി ആരംഭിക്കുക.

സിംഘു അതിർത്തിയിൽ ബാരിക്കേഡുകൾ മറികടന്ന്​ കർഷകർ ഡൽഹിയിലേക്ക്​ പ്രവേശിക്കാൻ ഒരുങ്ങുകയാണ്​. കിസാൻ മസ്​ദൂർ സംഘർഷ്​ കമ്മിറ്റി പഞ്ചാബിന്‍റെ നേതൃത്വത്തിലാണ്​ നീക്കം. പൊലീസ്​ ബാരിക്കേഡുകൾ ട്രാക്​ടറുകൾകൊണ്ട്​ ഇടിച്ചുനീക്കുകയും പൊലീസ്​ നിർത്തിയിട്ട ട്രക്കുകൾ നീക്കുകയും ചെയ്​തു. ട്രാക്​ടറുകളുമായി കർഷകർ ഡൽഹിയിലേക്ക്​ പ്രവേശിച്ചു.

By Divya