Mon. Dec 23rd, 2024
ബെംഗളൂരു:

ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ്, ആ ടീമിലെ അംഗങ്ങളായ കുട്ടികൾക്ക് തന്നെ അവകാശപ്പെട്ടതാണെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡ്. ഗാബയിലെ കടുത്ത വെല്ലുവിളി നിറഞ്ഞ വേദിയിൽ ഉൾപ്പെടെ യുവതാരങ്ങളുടെ കരുത്തിൽ ഇന്ത്യ നേടിയ വിജയത്തിൽ അവരെ പരിശീലിപ്പിച്ച രാഹുൽ ദ്രാവിഡിനും വലിയ പങ്കുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് വിജയത്തിന്റെ ക്രെഡിറ്റ് ആ കുട്ടികൾക്കു തന്നെയാണെന്ന ദ്രാവിഡിന്റെ പ്രതികരണം

By Divya