Wed. Jan 22nd, 2025
തിരുവനന്തപുരം:

ശബരിമല വിധിക്കെതിരെ നല്‍കിയ റിവ്യു ഹർജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹർജി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ ഉണ്ടായ സുപ്രീം കോടതി വിധിയും തുടര്‍ന്ന് വിധി അടിച്ചേല്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് ശാശ്വതമായി ഉണക്കണമെന്നാണ് കത്തില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

By Divya