Mon. Dec 23rd, 2024
ഓള്‍ഡ് ട്രാഫോര്‍ഡ്:

എഫ് എ കപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ലിവർപൂളിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അ‍ഞ്ചാം റൗണ്ടിൽ കടന്നു. 3-2നായിരുന്നു യുണൈറ്റഡിന്‍റെ ജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് യുണൈറ്റഡ് ജയം പിടിച്ചെടുത്തത്.

18-ാം മിനിറ്റില്‍ മുഹമ്മദ് സലാ ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടി. ലിവര്‍പൂള്‍ ആരാധകര്‍ സന്തോഷത്തിന് അറുതിവരുത്തി എട്ട് മിനിറ്റിനപ്പുറം 26-ാം മിനിറ്റില്‍ യുണൈറ്റ‍ഡ് തിരിച്ചടിച്ചു. ഗ്രീൻവുഡിനിലൂടെയായിരുന്നു ഗോള്‍. 48-ാം മിനിറ്റില്‍ റാഷ്‌ഫോർഡ് ലീഡ് ഉയര്‍ത്തി. വീണ്ടും മുഹമ്മദ് സലാ ലിവര്‍പൂളിന്‍റെ രക്ഷകനായതോടെ 58-ാം മിനിറ്റില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. എന്നാല്‍ 78-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയഗോള്‍ നേടുകയായിരുന്നു.

By Divya