Wed. Jan 22nd, 2025
കൊല്‍ക്കത്ത:

ബിജെപി സുഭാഷ് ചന്ദ്രബോസിനെയും ബംഗാളിനെയും അപമാനിച്ചെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി.സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പരാക്രം ദിവസ് ആയി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മമത സര്‍ക്കാര്‍ ആ ദിവസം ദേശ് നായക് ദിവസമായാണ് ആചരിച്ചത്. കൊല്‍ക്കത്തയില്‍ അന്ന് മമത ബാനര്‍ജി മാര്‍ച്ചും നടത്തിയിരുന്നു.
തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പരാക്രം ദിവസം ആയി ആചരിച്ചതെന്നും മമത പറഞ്ഞിരുന്നു.
സുഭാഷ് ചന്ദ്രബോസ് എല്ലാവരുടേയും നേതാവാണെന്നും ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വെച്ച് തന്നെ കളിയാക്കിയെന്നും മമത പറഞ്ഞു.നേതാജി സുഭാഷ് ചന്ദ്രബോസ് എല്ലാവരുടെയും നേതാവാണ്. അവര്‍ എന്നെ പ്രധാനമന്ത്രിയുടെ മുന്നില്‍ കളിയാക്കുകയായിരുന്നു ജനുവരി 23 ന് വിക്ടോറിയ മെമ്മോറിയലില്‍ എനിക്ക് തോക്കുകളില്‍ വിശ്വാസമില്ല, രാഷ്ട്രീയത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. നേതാജിയെയും ബംഗാളിനെയും ബിജെപി അപമാനിച്ചു, മമത ബാനര്‍ജി പറഞ്ഞു

By Divya