Mon. Dec 23rd, 2024
കോട്ടയം:

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസ്. സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തി, ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സഭാ അധ്യക്ഷനെ കണ്ടു. ഓര്‍ത്തഡോക്സ് സഭയുമായി അടുക്കാൻ ബിജെപിയും ശ്രമം നടത്തുന്നതിനിടയിലാണ് കൂടിക്കാഴ്ച.
ഔദ്യോഗിക വാഹനം ഒഴിവാക്കി, മാധ്യമങ്ങളെ അറിയിക്കാതെ, ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ദേവലോകം അരമനയില്‍ എത്തിയത്.

ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയൻ കാത്തോലിക്കക ബാവ, സുന്നഹദോസ് സെക്രട്ടറി യുഹാനോൻ മാര്‍ദിയസ് കോറസ് എന്നിവരുമായി ഒരു മണിക്കൂര്‍ മൂവരും കൂടിക്കാഴ്ച നടത്തി

By Divya