Mon. Dec 23rd, 2024
kalamaserry Beaten case

കളമശേരി:

കളമശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. 17 വയസ്സുകാരനായ പാട്ടുപറമ്പില്‍ നിഖില്‍ പോളാണ് ആത്മഹത്യ ചെയ്തത്. കളമശേരി ഗ്ലാസ് ഫാക്ടറി കോളനി നിവാസിയാണ് മരിച്ച നിഖില്‍.

പൊലീസ് മര്‍ദ്ദിച്ച മനോവിഷമത്തിലാണ് മകന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു ഏഴംഗ സംഘം 17കാരനെ മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. 18 വയസ്സുകാരനായ ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുള്ളൂ.

ക്രൂരമര്‍ദ്ദനമാണ് സുഹൃത്തുക്കളില്‍ നിന്ന് 17 വയസ്സുകാരന്‍ ഏറ്റുവാങ്ങിയത്. മെറ്റലില്‍ മുട്ടുകുത്തിച്ച് മര്‍ദ്ദിക്കുകയും, നഗ്നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചും പ്രതികള്‍ ദേഷ്യം തീര്‍ത്തിരുന്നു. കുഴഞ്ഞു വീണ കുട്ടിയെ വലിച്ചെടുത്തു നിര്‍ത്തി നൃത്തം ചെയ്പ്പിച്ചും ക്രൂരത തുടര്‍ന്നു.

പ്രതികളിരൊരാള്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബാലനിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

https://www.youtube.com/watch?v=TeEqRSg8KJw

 

By Binsha Das

Digital Journalist at Woke Malayalam