Mon. Nov 3rd, 2025
അബുദാബി:

സുരക്ഷിതവും കുറ്റകൃത്യങ്ങൾ കുറഞ്ഞതുമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ലോകത്തിന്റെ നെറുകയിൽ. തുടർച്ചയായി അഞ്ചാം തവണയാണ് ഈ പദവി നിലനിർത്തുന്നത്. ആദ്യ 10 നഗരങ്ങളുടെ പട്ടികയിൽ ഗൾഫിൽനിന്ന് ഷാർജ, ദുബായ്, ദോഹ, മസ്കത്ത് എന്നീ നഗരങ്ങളും ഇടംപിടിച്ചു. ഡേറ്റ ക്രൗഡ് സോഴ്സിങ് വെബ്സൈറ്റായ നമ്പ്യോ 431 ലോകനഗരങ്ങളിൽ നടത്തിയ ജീവിതഗുണനിലവാര സൂചികയിലാണ് അബുദാബി 88.46 പോയിന്റുനേടി ഒന്നാമതെത്തിയത്. ഷാർജ (83.59) ആറാമതും ദുബായ് (83.59) ഏഴാം സ്ഥാനത്തുമെത്തി.

By Divya