Mon. Dec 23rd, 2024
തിരുവനന്തപുരം:

പെട്രോൾ ,ഡീസൽ വില വർദ്ധനയിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കൊവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് തികച്ചും അന്യായമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞു നിൽക്കുമ്പോഴാണ് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റേയും വില സർവ്വകാല റെ‍ക്കോർഡിലേക്ക് ഉയർന്നത്.ഈ മാസം മാത്രം ഇതുവരെ അഞ്ചു തവണയാണ് വില കൂട്ടിയത്. പെട്രോളിന് 86.61 രൂപയും ഡീസലിന് 80.74 രൂപയുമായാണ് ഉയർന്നത്

By Divya