Thu. Dec 19th, 2024
arnab_goswami arrested
മുംബൈ:

ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അർണബ് ​ഗോസ്വാമി ബാർക്ക് സി ഇ ഒയുമായി നടത്തിയ വിവാദ വാട്സ്ആപ്പ് ചാറ്റിൽ നടപടി സ്വീകരിക്കാൻ സാധിക്കുമോ എന്നാരാഞ്ഞ് മഹാരാഷ്ട്ര സർക്കാർ. ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന്റെ പരിധിയിൽ അർണബിനെതിരെ കേസെടുക്കാൻ സാധിക്കുമോ എന്നതിൽ സംസ്ഥാന സർക്കാർ നിയമവിദ​ഗ്ധരോട് ആരാഞ്ഞിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
സർക്കാരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ എങ്ങനെ അർണബ് ​ഗോസ്വാമിക്ക് ലഭിച്ചുവെന്നും പത്രസമ്മേളനത്തിൽ അനിൽ ദേശ്മുഖ് ചോദിച്ചു.

By Divya