ലണ്ടൻ:
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ലോക്ഡൗൺ ആറുമാസം നീട്ടി. ജൂലൈ 17വരെയാണ് ലോക്ഡൗൺ നീട്ടിയത്. കൂടാതെ കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കുറഞ്ഞത് 10 ദിവസം നിരീക്ഷണവും ഏർപ്പെടുത്തും.
രാജ്യത്ത് അതിതീവ്ര വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ബ്രിട്ടീഷ് സർക്കാർ ലോക്ഡൗൺ നീട്ടിയതായും കൗൺസലുകൾക്ക് അധികാരം കൈമാറുന്നതിന് ലോക്ഡൗൺ ലോക്ഡൗൺ നിയമങ്ങൾ വിപുലീകരിച്ചതായും ‘ദ ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. പബ്ബുകൾ, റസ്റ്ററന്‍റുകൾ, ഷോപ്പുകൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയ ജൂലൈ 17വരെ അടച്ചിടുമെന്നാണ് വിവരം.