Sat. Jan 18th, 2025
യേര്‍വാഡ:

വിനോദ സഞ്ചാരത്തിന്‍റെ പുതിയ പാതകള്‍ തുറക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ജയില്‍ ടൂറിസത്തിന് ജനുവരി 26ന് തുടക്കമിടാനൊരുങ്ങുകയാണ് ഉദ്ദവ് താക്കറെയുടെ മഹാരാഷ്ട്രാ സര്‍ക്കാര്‍. പൂനെയിലെ യേര്‍വാഡ ജയിലിലാവും പദ്ധതി ആരംഭിക്കുക. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേര്‍ന്നാവും പദ്ധതി ഉദ്ഘാടനം ചെയ്യുക. സ്വാതന്ത്ര്യ സമര സേനാനികള്‍ അടക്കം നിരവധി പ്രമുഖരാണ് യേര്‍വാഡ ജയിലില്‍ കഴിഞ്ഞിട്ടുള്ളത്.

By Divya