Mon. Dec 23rd, 2024
കൊല്‍ക്കത്ത:

വിക്ടോറിയ മെമ്മോറിയലില്‍ നടന്ന നേതാജി അനുസ്മരച്ചടങ്ങില്‍ പ്രസംഗിക്കാന്‍ വിസമ്മതിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സദസ്സില്‍ നിന്ന് ജയ് ശ്രീറാം വിളി ഉയര്‍ന്നതാണ് മമതയെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും അപ്പോള്‍ വേദിയിലുണ്ടായിരുന്നു.

‘ഇവിടെ ക്ഷണിച്ചു വരുത്തി അപമാനിക്കരുത്. ഇത് രാഷ്ട്രീയ പരിപാടിയല്ല. ഒരു സര്‍ക്കാര്‍ പരിപാടിക്ക് ആരെയെങ്കിലും ക്ഷണിച്ചാല്‍ അവരെ നിങ്ങള്‍ അപമാനിക്കരുത്’ – പ്രസംഗം ചുരുക്കി മമത പറഞ്ഞു

By Divya