Wed. Mar 5th, 2025
മസ്‌കറ്റ്:

ഒമാനിലെ വ്യവസായ മേഖലയില്‍ അഗ്നിബാധ. റുസയ്ല്‍ വ്യവസായ മേഖലയിലെ ഒരു കമ്പനിയില്‍ സ്‌ക്രാപ് മെറ്റീരിയല്‍സ് സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. തീപടര്‍ന്ന് പിടിച്ചതായി ഓപ്പറേഷന്‍സ്സെന്‍ററില്‍ വിവരം ലഭിച്ചയുടന്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിസിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

By Divya