ആലപ്പുഴ:
ആലപ്പുഴ ബെെപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്പരം വാക്പോരുമായി മന്ത്രി ജി സുധാകരനും എ എം ആരിഫ് എംപിയും. തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി മന്ത്രി ജി സുധാകരനെന്ന് ആരിഫ് എംപി പറഞ്ഞു. വിവാദം ഉണ്ടാക്കിയത് താനല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എംപിമാരെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്നു കരുതുന്നില്ല. കേന്ദ്രം വെട്ടിയാൽ ഇവിടത്തെ ജനപ്രതിനിധികളെ ഞങ്ങൾ ഉൾപ്പെടുത്തുമെന്നു പറയാനുള്ള തന്റേടം സംസ്ഥാന സർക്കാരിനുണ്ടാകണമെന്ന് എ എം ആരിഫ് എംപി പറഞ്ഞു. സംസ്ഥാന സർക്കാർ അതു ചെയ്യുന്നില്ലെങ്കിൽ അനീതിയാണ്. പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും ആരിഫ് പ്രതികരിച്ചു.
അതേസമയം, മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ക്ഷുഭിതനായി മന്ത്രി ജി സുധാകരന്‍ ബെെപ്പാസിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കിയെന്ന തരത്തിലുള്ള വിവാദം അനാവശ്യമെന്ന് സുധാകരന്‍ പറഞ്ഞു.വിവാദം എന്തെന്ന് അത് ഉണ്ടാക്കിയ ആളുകളോട് തന്നെ ചോദിക്കണമെന്നും മന്ത്രി പ്രതികരിച്ചു.
ഇതിനിടെ, കേന്ദ്രത്തിന് അടിമപ്പണി ചെയ്യേണ്ട കാര്യം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് കെസി വേണുഗോപാൽ എംപി തുറന്നിടച്ചു. ഇത് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുള്ള പദ്ധതിയാണ്. സംസ്ഥാന സർക്കാരിന്റെ ആഗ്രഹം കേന്ദ്രം നടത്തിക്കൊടുക്കുന്നു എന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും അദ്ദേഹം പറയുന്നു.
https://www.youtube.com/watch?v=n-YW8A0ArVs